Categories: Celebrities

‘അമ്പതു വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു ഞാന്‍’, സ്വിം സ്യൂട്ടിലെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജിനി ചാണ്ടി

ഞാന്‍ എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ ഇങ്ങനെ തന്നെയായിരുന്നു. ഇതൊക്കെ ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പറയാന്‍ അവസരം ഉണ്ടായത് കൊണ്ടു പറയുന്നു- സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് രാജിനി ചാണ്ടിയുടെ കുറിക്കു കൊള്ളുന്ന മറുപടി ഇങ്ങനെ.

അന്‍പത് വര്‍ഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശകര്‍ക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്.

‘ 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ പലരും എന്നെ കാണുന്നത്. എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞു ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും ഞാന്‍ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്‌റ്റൈല്‍ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.’-രാജിനി പറയുന്നു.

‘ഫോര്‍മല്‍ മീറ്റിങ്ങിനു പോകുമ്പോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിക്കും പോകുമ്പോള്‍ ജീന്‍സ് ടോപ്, മറ്റു മോഡേണ്‍ വസ്ത്രങ്ങള്‍ എന്നിവ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ ടാജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്‌ടെയ്ല്‍ ഡിന്നറും മറ്റും ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ജീന്‍സ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്’.

എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു രാജിനി ചാണ്ടി ചോദിക്കുന്നു. എന്തെങ്കിലും അറിയാനുള്ളവര്‍ക്ക് ഒളിച്ചിരിക്കാതെ തന്നെ വിളിക്കാം. ചോദിക്കാം, അല്ലെങ്കില്‍ നേരിട്ട് വന്നു കണ്ടു സംസാരിക്കാം. ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago