വർഷങ്ങളായി കൂടെയുള്ള അസ്സിസ്റ്റന്റിന് കാൻസർ; സഹായിക്കാതെ രജനികാന്ത്..! സത്യാവസ്ഥ ഇതാണ്

വർഷങ്ങളായി തന്റെ കൂടെയുള്ള അസിസ്റ്റന്റിന് കാൻസർ ബാധിച്ചിട്ട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സഹായിച്ചില്ല എന്ന വാർത്തയാണ് ഇപ്പോൾ തമിഴകമാകെ നിറഞ്ഞു നിൽക്കുന്നത്. കാൻസർ ബാധിതനായ വ്യക്തിയുടെ മകന്റെ സുഹൃത്തുക്കൾ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്നും പണം സംഭരിക്കുവാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ അസ്സിസ്റ്റന്റും കാൻസർ ബാധിതനുമായ സുധാകർ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. വർഷങ്ങളായി തലൈവരുടെ നിഴൽ പോലെ കൂടെയുള്ള സുധാകർ രജിനി മക്കൾ മന്ത്രത്തിന്റെ പ്രധാന നേതാക്കന്മാരിൽ ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കിഡ്‌നിക്ക് കാൻസർ ബാധിച്ച അദ്ദേഹം ചിലവേറിയ ചികിത്സയിലാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ സുധാകർ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

“തലൈവർ രജനികാന്തിന്റെ സൽപേരിന് കളങ്കം വരുത്തുവാൻ വ്യാജമായ ഒരു ആരോപണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അദ്ദേഹം എന്നെ സഹായിച്ചില്ല എന്നത് തീർത്തും തെറ്റായ വാർത്തയാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിഞ്ഞ ഒരു കൊല്ലമായി എന്റെ കിഡ്‌നി കാൻസർ ട്രീറ്റ്‌മെന്റിനുള്ള പണം മുടക്കുന്നത് അദ്ദേഹം തന്നെയാണ്. ഇപ്പോഴും എനിക്ക് സാമ്പത്തികവും ധാർമികവുമായി പിന്തുണയോടെ നിൽക്കുന്നത് അദ്ദേഹം തന്നെയാണ്. അതിന് ഞാനും എന്റെ കുടുംബവും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. എന്റെ അറിവില്ലാതെയാണ് എന്റെ മകന്റെ സുഹൃത്തുക്കൾ എന്റെ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്നും പണം സംഭരിക്കുവാൻ ശ്രമിച്ചത്. തലൈവർ എന്നെ സഹായിക്കാത്തത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്‌തത്‌ എന്നത് തികച്ചും വാസ്തവവിരുദ്ധമാണ്. എന്റെ തലൈവരുടെ സൽപ്പേരിനും വ്യക്തിത്വത്തിനും ഇതിനാൽ ഏർപ്പെട്ട കളങ്കത്തിന് ഞാൻ മാപ്പ് ചോദിക്കുന്നു.” സുധാകർ കുറിച്ചു.

ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്‌കുമാർ സംവിധാനം നിർവഹിക്കുന്ന ജയിലർ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ പകുതിയിലേറെ ചിത്രീകരണം ഇതിനകം പൂർത്തിയായി. മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ലാൽ സലാം എന്ന ചിത്രത്തിൽ ശക്തമായൊരു ഗസ്റ്റ് റോളിലും അദ്ദേഹം എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്‌ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. പഴയകാല നടി ജീവിത രാജശേഖറും ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ വരുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago