Categories: MalayalamNews

ചീമുട്ട, മുളകുവെള്ളം, ചാണകവെള്ളം..! രേഷ്മയെ ആക്രമിക്കാൻ ആഹ്വാനവുമായി രജിത് ആർമി

ആരാധകർ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2. കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയായ രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായി ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ രജിത് കുമാറിന്റെ ഫാൻസ്‌ ഇപ്പോൾ രേഷ്മക്ക് അപകടകരമായ സ്വീകരണം നൽകുവാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ആഹ്വാനം. ആർ ജെ സലീമാണ് അതിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്ക് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…

അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്.

ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം, ചിലർക്ക് കൊല്ലണം. ചിലർ ഇതൊക്കെ ചെയ്യുന്നതിന് പ്രതിഫലം പ്രഖ്യാപിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും യോജിപ്പാണ്.

ഇതാണ് ഏഷ്യാനെറ്റ് ചെയ്തു വെച്ച പാതകം. വെളിവില്ലാത്ത കൂട്ടമാണ് ഇതെന്ന് എയർപോർട്ടിലെ ആഘോഷം കണ്ടു മനസ്സിലായതാണ്. കൂട്ടത്തിലെ ഏതെങ്കിലുമൊരുത്തൻ മതി രേഷ്മയുടെ ജീവിതം താറുമാറാകാൻ.

ഒരു പ്രേമം പൊട്ടിയാൽ പോലും മര്യാദയ്ക്ക് വിടാതെ ആസിഡൊഴിക്കാനും വെട്ടിക്കൊല്ലാനും ആളുള്ള നാട്ടിലാണ് ഈ കംബൈൻഡ് അറ്റാക് പ്ലാൻ ചെയ്യുന്നത്. അതും സ്ത്രീകൾ ഉൾപ്പടെയുള്ളവർ.അയാളുടെ “കളിമികവ്” കണ്ടാണ് ഫാൻസ്‌ ആയത് എന്ന് പറഞ്ഞവന്മാരുടെ തനിക്കൊണമാണിത്.

സത്യത്തിൽ രജിത്തിന്റെ കളിമികവിനെപ്പറ്റി പറയുന്നവർ ഏഷ്യാനെറ്റിന്റെ കളി കാണാത്തവരാണ്. രജിത്തിനെ സ്റ്റാറാക്കിയത് തന്നെ അവരാണ്. ഒരു ദിവസത്തെ ഇരുപത്തിനാലുമണിക്കൂർ ഫൂട്ടേജിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് അവർ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് അവർ രജിത്തിന്റെ തരികിടകളിലേക്ക് ഫോക്കസ് ചെയ്തതുകൊണ്ടാണ് അയാൾ സ്റ്റാറാകുന്നത്.

കണ്ണിൽ മുളകുപൊടി തേയ്ക്കുക എന്നത് ക്രൈമാണ്. അത് ഗെയിമിന്റെ പരിധിയിൽ വരുന്ന കാര്യമേയല്ല. ഒറ്റയടിക്ക് അയാളെ അപ്പോഴേ പുറത്താക്കുന്നതിനു പകരം അവർ മാക്‌സിമം അയാളെ അകത്തു കയറ്റാനാണ് ശ്രമിച്ചത്. അതിനാണ് രേഷ്‌മയെ ബലിയാടാക്കി അവരുടെ അഭിപ്രായത്തിൽ തീരുമാനിക്കാം എന്നാക്കിയത്. അപ്പോപ്പിന്നെ അകത്തേയ്ക്കു വന്നാലും ഏഷ്യാനെറ്റിന് ലാഭം, പുറത്തേയ്ക്ക് പോയാലും കുറ്റം രേഷ്മയുടെ തലയിലും. എത്ര നൈസായിട്ട് സ്‌കൂട്ടായി എന്ന് നോക്കണം. അതുകൊണ്ടുതന്നെ രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടി ചുമതലയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago