Categories: Malayalam

ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക് !! രജിത് കുമാറിന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ

ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത്. കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇപ്പോൾ രജിത്തിനെ തേടി സിനിമയിൽ അവസരം എത്തിയിരിക്കുകയാണ്. സംവിധായകൻ ആലപ്പി അഷ്‌റഫ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡോക്ടർ രജിത് കുമാർ
ബിഗ് ബോസിൽ നിന്നും
ബിഗ് സ്ക്രി നിലേക്ക്

Feel flying entertainment ന്റെ Banar ൽ
ആലപ്പി അഷറഫിന്റെ കഥാതിരക്കഥയിൽ
പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ക്രേസി ടാസ്ക് ” .
കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെൻറൽ അസൈലത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ്
കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ
ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ.
ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago