കഴിഞ്ഞ ദിവസം നടന്‍ ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്നത്തിന് പുറകേ നിരവധി സന്ദേശങ്ങളാണ് നടൻ രജിത് മേനോന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ തന്റെ അച്ഛന്റെ പേര് അനിൽ രാധാകൃഷ്ണ മേനോൻ എന്ന അല്ലെന്നും രവിമേനോൻ എന്നാണെന്നും വ്യക്തമാക്കുകയാണ് താരമിപ്പോൾ. വിക്കിപീഡിയയിൽ രജിത്തിന്‍റെ അച്ഛന്‍റെ പേര് അനിൽ രാധാകൃഷ്ണമേനോൻ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതിനെ തുടർന്നാണ് നിരവധി ആളുകൾ രജിത്തിന്റെ അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു എന്ന് പറഞ്ഞ് നിരവധി മെസ്സേജുകൾ താരത്തിന് അയക്കുന്നത്. ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവു ചൂണ്ടിക്കാട്ടി താരം രംഗത്തെത്തിയത്. അനിൽ രാധാകൃഷ്ണ മേനോനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു സംവിധായകൻ എന്ന നിലയിൽ അറിയാമെന്നും ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും താരം തന്റെ പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:
സുഹൃത്തുക്കളേ…എന്‍റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്‍റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.
സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.
അതേ സമയം നടന്ന സംഭവത്തെ കുറിച്ച് അനിൽ മേനോൻ പറയുന്നത് ഇങ്ങനെ:
മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. ഞാൻ വരില്ല എന്ന് പറഞ്ഞിരുന്നു, കാരണം തലേ ദിവസമാണ് എന്നെ വിളിച്ചത്. എന്നാൽ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഔദ്യോഗികമായി എന്നെ ക്ഷണിക്കാൻ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാൻ വന്നപ്പോൾ ഞാൻ അവരോട് ചോദിച്ചു, ആരെല്ലാം വരുന്നുണ്ടെന്ന്. ഇത്രയും വൈകി ക്ഷണിച്ചതിനാൽ ആരും വരാൻ തയ്യാറല്ല എന്നാണ് അവർ പറഞ്ഞത്. ഞാൻ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികൾക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ ഇല്ലെന്ന് പറഞ്ഞിരുന്നു. പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിൻ ഉണ്ടെന്ന്. അപ്പോൾ എന്നെ ഒഴിവാക്കണെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാൾ വരുന്നുണ്ടെങ്കിൽ ഞാൻ പരിപാടിയിൽ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകർ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.
ബിനീഷ് വന്നപ്പോൾ ഞാൻ തന്നെയാണ് എല്ലാവരോടും കയ്യടിക്കാൻ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാൻ പറഞ്ഞില്ല. ബിനീഷ് വേദിയിൽ വന്നപ്പോൾ കസേരയിൽ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോൻ എന്നുണ്ട് എന്ന് കരുതി എന്നെ സവർണനായി മുദ്രകുത്തരുത്. ഞാൻ അങ്ങനെ അത്തരത്തിൽ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാൻ എഴുതി വച്ചിട്ടുണ്ട്. ഞാൻ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ മാപ്പ് ചോദിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…