തന്റെ വിവാഹ ജീവിതം പൂർണ പരാജയത്തിൽ ആണെന്ന് നടി രാഖി സാവന്ത്, കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം, 2019-ലാണ് വ്യവസായിയായ രിതേഷുമായി വിവാഹിതയായെന്നു താരം അറിയിച്ചത്. എന്നാല്‍ വരന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നില്ല. സല്‍മാന്‍ഖാന്‍ അവതാരകനായിവരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്.
അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖിയുടെ വെളിപ്പെടുത്തല്‍. താരം പറയുന്നത് ഇങ്ങനെ, ‘വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എങ്കിലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല. ദൈവം നല്‍കിയ സമ്മനമാണിത്. അതുകൊണ്ടു തന്നെ അമൂല്യമാണ്.
ഇപ്പോള്‍ കടുത്ത സാമ്ബത്തിക പ്രശ്‌നത്തിലാണ്. ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്. ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസില്‍ വിശദമാക്കാം’ എന്നും രാഖി വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…