Categories: Malayalam

‘രാക്ഷസി’ റൈഡർക്ക് പിടിവീഴാൻ കാരണം ഒരു മുൻനിര നടന്റെ ആരാധകർ !! സംഭവം ഇങ്ങനെ…

രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റും സൈഡ് മിററുമില്ലാതെ റോഡിൽ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർവാഹനവകുപ്പ് വീട്ടിൽവന്ന് കേസെടുത്തത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. എങ്ങനെയാണ് പെൺകുട്ടിയെ പിടികൂടിയത് എന്നതന്റെ സത്യം ചുരുളഴിയുകയാണ്. പെൺകുട്ടിക്ക് ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചർച്ചകളാണ് വിർച്വൽ ലോകത്ത് ഇപ്പോൾ സജീവം. ഓൺലൈൻ പ്ലാറ്റ്ഫോമിലുള്ള ഫാൻ ഫൈറ്റ് ക്ലബുകളിലെ ചർച്ചയും കമന്റുകളും അതിരുവിട്ടതാണ് പെൺകുട്ടിയെ വെട്ടിലാക്കിയത്. ഭാവന നായകനായി എത്തിയ നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം പശ്ചാത്തലമാക്കി കൊണ്ട് ബൈക്കോടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വിഡിയോ ഉപയോഗിച്ച് ഫാൻ ഫൈറ്റ് ക്ലബിലെ ട്രോളന്മാർ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കുകയും ആ ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകർ യുവതിയ്ക്കെതിരെ അസഭ്യവർഷവും ഭീഷണികളുമായി.


ആ വീഡിയോ നീക്കം ചെയ്ത മാപ്പു പറയണമെന്ന് സൈബർ ബുള്ളേഴ്സ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന്, മാസ് റിപ്പോർട്ട് ചെയ്ത് വിവാദ വിഡിയോ പേജിൽ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാൽ രോഷം അടങ്ങാത്ത ആളുകൾ പെൺകുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോർ വാഹന വകുപ്പിനെസമീപിച്ചു. യുവതിക്കെതിരെ ഒട്ടേറെ പരാതികൾ വന്നതോടെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതമായി. നടപടിക്രമങ്ങളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസ് മാത്രമേ പെൺകുട്ടിക്കുള്ളൂ എന്ന് കണ്ടെത്തുന്നത്. അങ്ങനെ, ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെൽമറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴയാണ് ചുമത്തിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago