ചുംബനരംഗങ്ങളും ഇഴകിച്ചേർന്നുള്ള രംഗങ്ങളും പല സിനിമകളിലും തിരക്കഥ ആവശ്യപ്പെടുന്ന ഒന്നാണ്. അത്തരം രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് സഹായകരമാവുകയും ചെയ്യാറുണ്ട്. എന്നാൽ ചില നടീനടന്മാർ അത്തരം രംഗങ്ങൾക്ക് തയ്യാറാവാറില്ല. തെലുങ്കില്‍ നടന്‍ രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ താരകുടുംബത്തില്‍ ജനിച്ച രാം ചരണ്‍ നടന്‍ ചിരഞ്ജീവിയുടെ മകനാണ്. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സുകുമാർ ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന്‍ ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.
രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അതോടെ നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതി. വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു. അത് യഥാര്‍ത്ഥത്തില്‍ ചുംബനമല്ല, കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…