ഷെയിൻ നിഗം നായകനായി എത്തിയ ‘ഭൂതകാലം’ എന്ന സിനിമയെ പ്രകീർത്തിച്ച് സംവിധായകൻ രാം ഗോപാൽ വർമ. എക്സോർസിസ്റ്റിന് ശേഷം താൻ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറർ ചിത്രമെന്നാണ് ഭൂതകാലം സിനിമയെ രാം ഗോപാൽ വർമ വിശേഷിപ്പിച്ചത്. ട്വിറ്ററിൽ ആയിരുന്നു രാം ഗോപാൽ വർമ ഇങ്ങനെ കുറിച്ചത്.
‘എക്സോർസിസ്റ്റിനു ശേഷം ഞാൻ കണ്ട ഏറ്റവും റിയലിസ്റ്റിക് ആയ ഹൊറർ സിനിമയാണ് ഭൂതകാലം. സംവിധായകൻ രാഹുൽ സദാശിവന്, നിർമാതാവ് അൻവർ റഷീദ്, അഭിനേതാവായ ഷെയിൻ നിഗം, ബഹുമുഖ പ്രതിഭയായ രേവതി എന്നിവർക്ക് അഭിനന്ദനങ്ങൾ.’ – ഭൂതകാലം സിനിമയുടെ ട്രയിലർ പങ്കുവെച്ച് കൊണ്ടാണ് രാം ഗോപാൽ വർമ ഇങ്ങനെ കുറിച്ചത്.
ലോകസിനിമയിലെ എക്കാലത്തെയും പ്രശസ്തമായ ഹൊറർ ചിത്രങ്ങളിൽ ഒന്നാണ് 1973ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ എക്സോർസിസ്റ്റ്. ആ ചിത്രവുമായാണ് ‘ഭൂതകാലം’ എന്ന മലയാള സിനിമയെ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ താരതമ്യപ്പെടുത്തുന്നത്. അതു തന്നെയാണ് ‘ഭൂതകാലം’ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നതും. സോണി ലിവിൽ ആണ് ഭൂതകാലം പ്രദർശിപ്പിക്കുന്നത്. ഇതുവരെ നിരവധിയാളുകളാണ് ചിത്രം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഷെയിൻ നിഗം, രേവതി എന്നിവരുടെ അഭിനയം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവരാണ് ഭൂതകാലം സിനിമയുടെ നിര്‍മാതാക്കൾ. ഷെയിൻ നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ഷെയിൻ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…