സൂപ്പർസ്റ്റാർ രജനികാന്ത് ലോക്ക് ഡൗൺ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. കോവിഡ് പ്രതിസന്ധി തീരുന്നതനുസരിച്ച് ‘അണ്ണാതെ’ ഷൂട്ട് പുനഃരാരംഭിക്കുവാൻ ഉള്ള ഒരുക്കത്തിലാണ് തലൈവർ. സിരുതൈ ശിവ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, നയൻതാര, ഖുശ്‌ബു, മീന, സൂരി, സിദ്ധാർഥ്, പ്രകാശ് രാജ്, ജാക്കി ഷെറോഫ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
അതേ സമയം തലൈവരുടെ അപരനുമായി വിവാദ സംവിധായകൻ റാം ഗോപാൽ വർമ്മ പുറത്തിറക്കിയ ഒരു പോസ്റ്റർ ഇപ്പോൾ വിവാദമായിരിക്കുകയാണ്. RGV മിസ്സിംഗ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് രാംഗോപാൽ വർമയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുവാൻ രജനീകാന്തിന്റെ ദർബാർ ലുക്കിൽ ഗജിനികാന്ത് എത്തുന്നത്. പവർഫുൾ സ്റ്റാറിന്റെ ഫാൻസ്, ഒരു മെഗാ ഫാമിലി, മുൻ മുഖ്യമന്ത്രിയും പപ്പു എന്ന് വിളിക്കുന്ന അയാളുടെ മകനുമാണ് കിഡ്‌നാപ്പിന് പിന്നിൽ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഗജിനികാന്തിന്റെ പോസ്റ്റർ പങ്ക് വെച്ച് റാം ഗോപാൽ കുറിച്ചത് ഇതിന് ആരെങ്കിലുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികവും ആകസ്മികവുമാണെന്നാണ്. ഇതിനെതിരെ തലൈവർ ഫാൻസ് കടുത്ത പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…