RRRന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒന്നര പവന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ..!

തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 900 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. രാജ്യമൊട്ടാകെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്. റിലീസ് ചെയ്‌ത്‌ രണ്ടാം വാരത്തിൽ തന്നെ 1000 കോടിയെന്ന അമൂല്യ നേട്ടം കൈവരിക്കുവാൻ ഒരുങ്ങുകയാണ് ചിത്രം.

ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആര് കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ആർ ആർ ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്.

1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറയിലും. ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഒന്നര പവനോളം വരുന്ന സ്വർണ്ണനാണയം സമ്മാനിച്ചിരിക്കുകയാണ് നായകന്മാരിൽ ഒരാളായ രാംചരൺ. സംവിധാനം, നിർമ്മാണം, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ ജോലിയെടുത്തവർക്കാണ് താരം സ്വർണ്ണനാണയം സമ്മാനമായി നൽകിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago