ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആര്‍ആര്‍ആര്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം ആഘോഷത്തോടെ കാണുന്ന രാം ചരണ്‍ തേജയുടെ ഭാര്യ ഉപാസനയുടെ വിഡിയോയാണ് വൈറലാകുന്നത്. തീയറ്ററില്‍ ആരാധകരുടെ ആഘോഷങ്ങളില്‍ ഉപാസന പങ്കാളിയാകുന്നത് വിഡിയോയില്‍ കാണാം. ആരാധകര്‍ കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങള്‍ നിലത്തുനിന്നെടുത്ത് സ്ത്രീനിലേക്ക് വീണ്ടും എറിയുന്ന ഉപാസനയാണ് വിഡിയോയില്‍.
കേരളത്തില്‍ മാത്രം 500-ല്‍ അധികം സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആര്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകത്താകമാനം 10,000 സ്‌ക്രീനുകളിലായാണ് ആര്‍ആര്‍ആറിന്റെ റിലീസ്. മാര്‍ച്ച് 25-നാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഒരേ സമയം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് തെലുങ്കില്‍ നിന്നാണ്. ആദ്യ ദിവസംതന്നെ ചിത്രം തെലുങ്കില്‍ നിന്ന് സ്വന്തമാക്കിയത് 127 കോടിയില്‍ അധികമാണ്.
1920കള്‍ പശ്ചാത്തലമാക്കുന്നതാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമേ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും അഭിനയിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…