മിമിക്രി വേദിയിൽ നിന്നും മലയാളസിനിമയിലേക്ക് എത്തിയ താരമാണ് രമേശ് പിഷാരടി. നടനായെത്തി പിന്നീട് സംവിധായകനായി സിനിമാമേഖലയിൽ തന്റേതായ ഇടം രമേശ് പിഷാരടി കണ്ടെത്തി. സ്റ്റേജ് ഷോകളിലെ രമേശ് പിഷാരടിയുടെ കൗണ്ടറുകൾക്ക് മാത്രമായി നിരവധി ആരാധകരുണ്ട്. അടുത്തിടെ മിക്കവാറും മമ്മൂട്ടിയുടെ ഒപ്പം രമേശ് പിഷാരടിയെ കാണാറുണ്ട്. ഇത് സംബന്ധിച്ച് ഇതനകം തന്നെ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഒടുവിൽ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് രമേശ് പിഷാരടി.
മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് പിഷാരടി വ്യക്തമാക്കി. തോളത്ത് കൈയിട്ടൊക്കം നടക്കുന്നതാണ് സൗഹൃദം. തനിക്ക് അദ്ദേഹത്തിനോടുള്ളത് സ്നേഹവും ബഹുമാനവും ആണെന്നും ഒരുപക്ഷേ അദ്ദേഹത്തിന് തന്നോടുള്ളത് സ്നേഹവും പരിഗണനയും ആണെന്നും രമേശ് പിഷാരടി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ആയിരുന്നു പിഷാരടി ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള ഒരു മാർജിൻ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു. തിയറ്ററിൽ ആസ്വദിച്ച വലിയ ഹിറ്റുകളായിട്ടുള്ള പല സിനിമകൾ, ചരിത്രം, ഓർമകൾ, രാഷ്ട്രീയപരമായ ചർച്ചകൾ ഇതൊക്കെ അദ്ദേഹത്തോട് ചർച്ച ചെയ്യാൻ പറ്റും. ചില ട്രോളുകൾ താൻ കണ്ടിട്ടുണ്ടെന്നും അവയെ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും പിഷാരടി വ്യക്തമാക്കി.
പണ്ടുകാലത്ത് ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവവും രമേശ് പിഷാരടി പങ്കുവെച്ചു. കുറേ നാളുകൾക്ക് മുമ്പ് ഗാനമേളകളുടെ ഇടവേളകളിൽ മിമിക്രി കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുള്ള ഒരു ട്രൂപ്പിൽ കളിക്കുമ്പോൾ, ഒരു ആർട്ടിസ്റ്റ് വിളിച്ചിട്ട് അയാളുടെ നാട്ടിൽ ഒരു പരിപാടിയുണ്ട്, കുറച്ച് പ്രശസ്തരായ കലാകാരന്മാരെ അങ്ങോട്ട് കൊണ്ടുവരണം എന്ന് പറഞ്ഞു. അത് സമ്മതിച്ചു. ആ നാട്ടിലുള്ള ഒരു ഗൾഫുകാരനായിരുന്നു പരിപാടിയുടെ സ്പോൺസർ. താൻ ഉൾപ്പടെ നാല് പേരവിടെ പോയി. മാരുതി 800 കാറിൽ ഉത്സവ സ്ഥലത്ത് എത്തി. പരിപാടി തീരുമ്പോഴേക്ക്, അവര്‍ക്ക് ഏതോ ഒരു സുഹൃത്തിനെ കൂടി കിട്ടി. ഷോ കഴിഞ്ഞ് പോകുമ്പോൾ അയാളും ഒപ്പം വേണം. ഒരാൾ പുറത്തിറങ്ങിയെ പറ്റുള്ളൂ. അങ്ങനെ, ഇവിടുന്നൊരു എട്ട് കിലോമീറ്റർ അപ്പുറത്താണ് ജംങ്ഷൻ. ഇവരെ അവിടെ കൊണ്ടാക്കിയിട്ട് തിരിച്ചുവരാമെന്നും പറഞ്ഞു അവരു പോയി.എന്നാൽ പിറ്റേദിവസം രാവിലെ ഒമ്പത് മണി ആയിട്ടും ആരും വന്നില്ല. ഒടുവിൽ ബസ് കയറി തിരുവനന്തപുരത്തേക്കും അവിടുന്ന് എറണാകുളത്തേക്കും പോയി. അങ്ങനെയുള്ള തനിക്ക് എറണാകുളത്തുള്ളൊരു വലിയ സ്റ്റാർ ഹോട്ടലിൽ, എല്ലാ സിനിമാ താരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിന് മമ്മൂക്കയുടെ കാറിൽ പോകാൻ ഒരവസരം കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് അപ്പുറമാണെന്ന് പിഷാരടി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…