തമാശകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടനാണ് രമേഷ് പിഷാരടി. മിമിക്രി ആർട്ടിസ്റ്റ് ആയും അവതാരകൻ ആയും നടനായും സംവിധായകൻ ആയും കഴിവ് തെളിയിച്ച് താരമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നോ വേ ഔട്ട്’. ഏപ്രിൽ 22നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നിലവിൽ തിയറ്ററുകളിൽ കെ ജി എഫ് ചാപ്റ്റർ ടു ആണ് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലേക്കാണ് രമേഷ് പിഷാരടി നായകനായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രമായ നോ വേ ഔട്ട് എത്തുന്നത്. ഇത് സംബന്ധിച്ച കമ്റ് ബോക്സിലെ രസകരമായ ഒരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
തന്റെ പുതിയ സിനിമയെക്കുറിച്ച് രമേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റിന് താഴെയാണ് രസകരമായ ഈ ചർച്ച നടന്നത്. ‘കെ ജി എഫ് ടു തീമഴ സൃഷ്ടിക്കുമ്പോ ഇതുപോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി’ എന്നാണ് ഒരു പ്രേക്ഷകൻ ചോദിച്ചത്. എന്നാൽ, റിസ്ക് റോക്കി ഭായിക്കാണോ എന്നായിരുന്നു പിഷാരടിയുടെ മറുപടി. ‘ആർക്ക്, റോക്കി ഭായിക്കോ’ – എന്ന രമേഷ് പിഷാരടിയുടെ സരസൻ മറുപടിക്ക് പിന്നെയും എത്തി മറുപടികൾ. ‘കഥ ഇനിയാണ് ആരംഭിക്കുന്നത്’ എന്ന് ഒരാൾ കുറിച്ചപ്പോൾ ‘ബി ജി എം ഇടൂ, ബി ജി എം ഇടൂ’ എന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ ട്രയിലറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. രമേശ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിതിന്‍ ദേവീദാസ് ആണ് നോ വേ ഔട്ട് ഒരുക്കുന്നത്. സർവൈവൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രയിലറിൽ ഗംഭീരപ്രകടനമായിരുന്നു രമേഷ് പിഷാരടി കാഴ്ച വെച്ചത്. ഇതിനകം നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് രമേഷ് പിഷാരടി. അതുകൊണ്ടു തന്നെ ഒരു സീരിയസ് കഥാപാത്രമായി രമേഷ് പിഷാരടി എത്തുന്നു എന്നത് പ്രേക്ഷകർക്കും ഒരു പുതുമയാണ്. നിധിൻ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ഏപ്രിൽ 22ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…