Categories: MalayalamNews

പഞ്ചവർണതത്തയിലൂടെ ‘ഒട്ടകമുതലാളിയായ’ മണിയൻ പിള്ള രാജുവിന്റെ കഥ പറഞ്ഞ് പിഷാരടി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനായ പഞ്ചവർണതത്ത ഗംഭീര അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജയറാമിന്റെ വമ്പൻ തിരിച്ചുവരവിന് സാക്ഷിയായ ചിത്രം പ്രേക്ഷകർക്ക് മനോഹരമായ ഒരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. അതോടൊപ്പം തന്നെ ചാക്കോച്ചന്റെ നല്ലൊരു കഥാപാത്രവും പ്രേക്ഷകർക്കായി ചിത്രത്തിലുണ്ട്. നിർമാതാവ് കൂടിയായ മണിയൻ പിള്ള രാജു ഈ ചിത്രം വഴി ഒട്ടകമുതലാളിയായ കഥ രമേഷ് പിഷാരടി മനോരമ ഓൺലൈനിനോട് പങ്കുവെച്ചു.

“സാധാരണ സിനിമാ ഷൂട്ടിങ് കഴിയുമ്പോള്‍ പൊലീസ് വേഷവും തൊപ്പിയും ചട്ടിയും പോലുള്ള സാധനങ്ങളാണു നിര്‍മാതാവിനു സെറ്റില്‍ നിന്നു ലഭിക്കുക. പക്ഷേ, രാജു ചേട്ടന്‍ ഇപ്പോള്‍ ഒരു പെറ്റ് ഷോപ്പിന്റെ ഉടമയായിരിക്കുന്നു. ഇതില്‍ ജയറാമേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പെറ്റ്‌ഷോപ്പ് ഉടമയാണ്. അതിനു വേണ്ടിയാണ് ഈ ജീവികളെയെല്ലാം കൊണ്ടുവന്നത്. ഒട്ടകത്തെ കിട്ടാനില്ലാത്തതിനാല്‍ ഒരു ലക്ഷം രൂപ മുടക്കി രാജസ്ഥാനില്‍ നിന്നു വാങ്ങുകയായിരുന്നു.തിരുവനന്തപുരത്തു പെറ്റ് ഷോപ്പ് നടത്തുന്ന രണ്ടു സുഹൃത്തുക്കളാണ് ഒട്ടകത്തെ വാങ്ങി ലോറിയില്‍ എത്തിച്ചത്. കയ്യിലെടുത്താല്‍ തൂവല്‍ പൊഴിഞ്ഞു പോകുന്ന കോഴിയടക്കമുള്ള പല പക്ഷികളെയും പല സ്ഥലങ്ങളില്‍ നിന്നു വാങ്ങി. പത്തോളം പട്ടികള്‍, പൂച്ചകള്‍ എന്നിവയെ വാടകയ്‌ക്കെടുത്തു. ഇവയെയെല്ലാം ഇണങ്ങാന്‍ ഷൂട്ടിങ്ങിന് ഒരു മാസം മുന്‍പു തന്നെ വെള്ളൂരില്‍ വാടകയ്‌ക്കെടുത്ത, വലിയ മുറ്റവും പറമ്പുമുള്ള വീട്ടില്‍ കൊണ്ടുവന്നു. പരിപാലിക്കാന്‍ നാലുപേരുമുണ്ടായിരുന്നു. ജീവികളെ ഷൂട്ടിങ്ങിന് ഉപയോഗിക്കാന്‍ പ്രതിബന്ധങ്ങള്‍ പലതാണ്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങി മാര്‍ഗ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചായിരുന്നു ഷൂട്ടിങ്. സെറ്റില്‍ മൃഗ ഡോക്ടര്‍ സ്ഥിരമായുണ്ടായിരുന്നു. ഓരോ ഷോട്ടിനു മുന്‍പും ശേഷവും ഡോക്ടര്‍ പരിശോധിച്ച് ഇവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു സാക്ഷ്യപ്പെടുത്തണം. അഭിനേതാക്കള്‍ക്ക് ആഹാരം സമയത്തു കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷേ, ഈ ജീവികള്‍ക്ക് ആഹാരം വൈകിയാല്‍ ഡല്‍ഹിയില്‍ നിന്നാണ് അന്വേഷണമെത്തുക. അരുമകളായ താരങ്ങളായി തന്നെയാണു രാജു ചേട്ടന്റെ മേല്‍നോട്ടത്തില്‍ അവയെ പരിപാലിച്ചത്. സംവിധായകന്‍ എന്ന നിലയില്‍ വലിയ വെല്ലുവിളിയും രസവും ഈ ജീവികളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതായിരുന്നു. എമു അടക്കം പല ജീവികളെയും വളര്‍ത്തിയ ചരിത്രമുള്ള സലിം കുമാര്‍ ചേട്ടന്‍ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒട്ടകത്തെ ചോദിച്ചതാണ്. പക്ഷേ, അതിപ്പോള്‍ തിരുവനന്തപുരത്തുണ്ട്. പക്ഷികള്‍ പാലായിലുള്ള എന്റെ സുഹൃത്തിന്റെ വീട്ടിലും.”

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago