മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെയുള്ള മനോഹരമായ ചിത്രങ്ങൾ പങ്ക് വെച്ച് യുവ പ്രേഷകരുടെ പ്രിയ നടൻ രമേശ് പിഷാരടി. ” look at that look ” എന്ന സൂപ്പർ കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെയുള്ള നിമിഷങ്ങൾ വളരെ സന്തോഷം നിറഞ്ഞതാണെന്ന് താരം വ്യക്തമാക്കി.
View this post on Instagram
രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത മനോഹര ചിത്രമാണ് ഗാനഗന്ധര്വ്വൻ . ചിത്രത്തിൽ ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസ് എന്ന മമ്മൂട്ടി യുടെ കഥാപാത്രം വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാർ,ധര്മജന് ബോള്‍ഗാട്ടി,ഹരീഷ് കണാരന്, മനോജ് .കെ .ജയന്, തുടങ്ങിയവർ വളരെ പ്രധാനവേഷത്തിൽ എത്തി. ഈ ചിത്രം വളരെ നല്ല രീതിയിൽ തന്നെ സിനിമപ്രേക്ഷകർഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും രമേശ് പിഷാരടിയും തമ്മിൽ വളരെ നല്ല സ്നേഹബന്ധമാണുള്ളത്.അവർ തമ്മിൽ ഒരർത്ഥത്തിൽ സഹോദരങ്ങളെ പോലെ തന്നെയാണ്.