Categories: Celebrities

ചാക്കോച്ചനോട് കട്ട അസൂയയായിരുന്നു തനിക്കെന്ന് പിഷാരടി

സിനിമയിലും പുറത്തും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് നടന്‍ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബനെ കുറിച്ച് പിഷാരടി പറഞ്ഞ ഒരു കമന്റ് വൈറലാവുകയാണ്. ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

”എനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയയായിരുന്നു. എന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടു നടക്കുക. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിനു വന്നപ്പോള്‍ എന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചോണ്ടു പോവുക. ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടു വെയ്ക്കുക? അങ്ങനത്തെ ഒരു അവസ്ഥ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു.’

‘പഞ്ചവര്‍ണ്ണതത്തയില്‍ ചാക്കോച്ചന്‍ ഓടി വരുമ്പോള്‍ പത്രം എറിഞ്ഞിട്ട് മുഖത്ത് കൊള്ളുന്ന ഒരു സീനുണ്ട്. അത് ചെയ്തിട്ട് എത്രയായിട്ടും ശരിയാവുന്നില്ല. ഒടുവില്‍ മണിയന്‍പിള്ള ചേട്ടന്‍ എന്നോട് എറിയാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നുപോവാതിരിക്കാനും കറക്റ്റായി ഏറുകൊള്ളാനും അതിനകത്ത് ഒരു ചെറിയ കഷ്ണം വെയിറ്റ് വെച്ചിട്ടുണ്ട്. പത്രം എറിയാനായി കയ്യിലെടുത്തപ്പോള്‍ എന്റെ മനസ്സൊന്നു പാളി. ഈ മുഖമാണല്ലോ ദൈവമേ പണ്ട് ഞാന്‍ അസൂയപ്പെട്ടു നോക്കിയിരുന്നത്, ഒരെണ്ണം അങ്ങട്… പിന്നെ ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ചിട്ടാണ് എറിഞ്ഞത്,” ചിരിയോടെ പിഷാരടി പറയുന്നു. പിഷാരടിയുടെ സംസാരം കേട്ട് ചിരിക്കുന്ന ചാക്കോച്ചനെയും വീഡിയോയില്‍ കാണാം.

വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്ന ചിത്രമാണിത്.

കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി എന്നിവരെ കൂടാതെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, കൃഷ്ണശങ്കര്‍, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖം അനാര്‍ക്കലിയാണ് നായികയായി എത്തുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago