എസ് ഹരീഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെയും രമ്യാ പാണ്ഡ്യനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
മോഡലും തമിഴ് ബിഗ് ബോസ്സിലെ മൂന്നാം റണ്ണര്‍ അപ്പുമൊക്കെയാണ് രമ്യാ പാണ്ഡ്യന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ രമ്യ പങ്ക് വെയ്ക്കുകയുണ്ടാതി. ”മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്നം സഫലമായി. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു.
സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആ സിനിമ സംഭവിച്ചില്ലെന്നും പിന്നീട് ബിഗ് ബോസ് തമിഴില്‍ എന്നെ കണ്ടപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കാന്‍ തിരുമാനിച്ചതെന്നും മമ്മൂട്ടി സര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചത്’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…