നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം നിർവഹിക്കുന്ന ലില്ലിക്ക് ആശംസകളുമായി ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാണാ ദഗ്ഗുബട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് അതിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും ആശംസകളറിയിച്ച് കൊണ്ട് അദ്ദേഹം ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളിലൂടെ ഏറെ ശ്രദ്ധേയമായ ഈ ടീസർ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ആണ് റിലീസ് ചെയ്തത്. വകഭേദങ്ങളില്ലാതെ ഏതു സിനിമയെയും സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് റാണാ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ അധ്വാനത്തിലൂടെ തെലുങ്ക് സിനിമയുടെ തന്നെ മുൻനിരയിലേക്ക് ഉയർന്ന റാണ ശബ്ദം കൊണ്ടും ശരീരഘടന കൊണ്ടും അഭിനയം കൊണ്ടും സ്വഭാവസവിശേഷത കൊണ്ടും ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഈ സവിശേഷതകളൊക്കെ കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഭാഗമാകാൻ പറ്റിയതും. അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ യൂണിവേഴ്സലിന്റെ തെലുങ്ക് പതിപ്പിൽ ശബ്ദം നൽകിക്കൊണ്ടാണ് റാണാ മാർവെലിന്റെ ഭാഗമാകുന്നത്. താനോസ് എന്ന ശ്രദ്ധേയ കഥാപാത്രത്തിനാണ് അദ്ദേഹം ശബ്ദം നൽകുന്നത്. മികച്ച സിനിമകൾക്ക് എന്നും പ്രാധാന്യവും സ്വീകാര്യതയും മൂല്യവും കൊടുക്കുന്ന റാണയുടെ ഈ ടീസറിനോടുള്ള കാഴ്ചപ്പാടിൽ നിന്നും പ്രേക്ഷകർക്ക് ഇത് ഒരു മികച്ച ഒരു സിനിമയുടെ ടീസറാണ് എന്ന തിരിച്ചറിവ് നൽകാൻ സാധിച്ചിട്ടുണ്ട്. റിലീസ് ചെയ്തതിനു ശേഷം ഉടനീളം മികച്ച സ്വീകാര്യതയും പ്രതികരണവുമാണ് ലില്ലിക്ക് ലഭിക്കുന്നത്. സംവിധായകൻ ഉൾപ്പെടെ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാണ്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്,കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകരയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…