ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട് ‘. ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം സത്യവ്രതൻ നിർമ്മിക്കുന്ന അടുത്ത ചിത്രം ആണിത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് നായിക-നായകന്മാരായി എത്തുന്നത്. ചിത്രത്തിന്റെ പൂജ നടന്നു.
സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണിയാണ്.അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിംഗ്.റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ട് ഡിസംബർ 19 നു തുടങ്ങി.
മാറിവരുന്ന ജാതിമതരാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൻ്റെ അകമ്പടിയോടെ നോക്കിക്കാണുന്ന സിനിമ കൂടിയാണ് രണ്ട്. ഇവരെ കൂടാതെ ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ ജയശീലൻ സദാനന്ദൻ ആണ്. ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ എന്നിവരുമാണ് പിന്നണിയിൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…