നല്ല ചിത്രങ്ങളെ എന്നും വിജയിപ്പിക്കുന്നവരാണ് മലയാളികൾ. മൗത്ത് പബ്ലിസിറ്റിയിലൂടെ അങ്ങനെ വിജയം കുറിച്ച ചിത്രങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ രണ്ട് എന്ന പുതിയ ചിത്രവും അത്തരത്തിൽ ഉള്ളൊരു വിജയത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്. സുജിത് ലാൽ എന്ന നവാഗത സംവിധായകൻ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം പ്രജീവ് സത്യവർധനാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ബിനു ലാൽ ഉണ്ണിയാണ്.
വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനി ടോം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ, ടീസർ എന്നിവ ശ്രദ്ധ നേടിയിരുന്നു. നാട്ടിൽ ഏവർക്കും പ്രിയങ്കരനായ വാവ എന്ന് പേരുള്ള ഓട്ടോ ഡ്രൈവർ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചെമ്പിരിക്കാ എന്ന ഗ്രാമത്തിലുണ്ടാകുന്ന മതസ്പര്‍ധയുടെ കഥയാണ് സുജിത്ത് ലാൽ എന്ന സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന വാവയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ, കെ ജി പി, കെ എന്‍ എല്‍ എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
കെ ജി പി എന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ് ടിനി ടോം അവതരിപ്പിക്കുന്ന നളിനൻ. ഈശ്വര വിശ്വാസി ആണെങ്കിലും ദൈവത്തിനായി പണം പൊടിക്കുന്നതിനോട് യോജിപ്പില്ലാത്ത വ്യക്‌തിയാണ് വാവ. എന്നാൽ, വാവയുടെ ഈ നിലപാടിനോട് നളിനനു എതിർപ്പാണ്. മാത്രമല്ല മറ്റു മതത്തിൽ പെട്ടവരുമായുള്ള വാവയുടെ കൂട്ടുകെട്ടും അവനെ തെറ്റായി ചിത്രീകരിക്കുന്നതിനു കാരണമായി മാറുന്നു. ഒരിക്കൽ ഒരാവശ്യത്തിനായി പുറത്ത് പോവുന്ന വാവക്ക് വയറിനു സുഖമില്ലാതെ വരുമ്പോൾ അടുത്തുള്ള മുസ്ലിം പള്ളിയിലെ ശൗചാലയത്തിൽ അവൻ അഭയം തേടുന്നു. അതിന്റെ ബാക്കിയായി വാവയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.
രണ്ട് എന്ന ഈ ചിത്രം പേര് പോലെ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രമാണ്. കാമ്പുള്ള ഒരു കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഒരു സിനിമാനുഭവം കൂടിയാണ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ല ഈ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നടന്റെ വളരെ വേറിട്ട ഒരു പ്രകടനമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കുക. കണ്ടു പഴകിയ സിനിമകളില്‍ നിന്ന് വേറിട്ട ഒരനുഭവം നല്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട വസ്തുത.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…