എം ജി റോഡിൽ കഴിഞ്ഞ കൊല്ലം സണ്ണി ലിയോൺ തീർത്ത ആ ഒരു തിരക്ക് തന്നെ മതി മലയാളികൾക്ക് ആ നടിയോടുള്ള ഇഷ്ടം തെളിയിക്കാൻ. അതിനാൽ തന്നെ മലയാളസിനിമയിൽ സണ്ണി ലിയോണിനെ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തുന്ന കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വന്നിരുന്നു. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്. കോമഡി കലര്‍ന്ന റോഡ് മൂവിയാണ് രംഗീല. ഒരു കൂട്ടം ആളുകള്‍ ഗോവയില്‍ നിന്നും ഹംപിയിലേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തമാവുന്നത്. രംഗീല ഷൂട്ടിംഗിന് വേണ്ടി ഒരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ സണ്ണിയുടെ ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടാവുമെന്ന് അറിയുന്നു. എങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹരീഷ് കണാരൻ, സലിം കുമാർ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഗോവ, കൊച്ചി, ഹംപി എന്നിവിടങ്ങളിൽ ആയിരിക്കും ഷൂട്ട് എന്നും പറയപ്പെടുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…