ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ അവതാരിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ട് സ്നേഹം പിടിച്ചുവാങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ ന് ശേഷം മറ്റു സീസണിലും രഞ്ജിനി തിളങ്ങി. പിന്നീട് മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ നിരവധി സ്റ്റേജ് ഷോകളുടെയും അതുപോലെ തന്നെ നിരവധി ഷോകളുടെയും ഭാഗമായി രഞ്ജിനി ഇപ്പോൾ തിളങ്ങുകയാണ്.
ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
യൂട്യൂബിലും സോഷ്യൽ മീഡിയയിൽ തന്റെതായ സാന്നിധ്യം അറിയിക്കാറുള്ള രഞ്ജിനി ഇപ്പോഴിതാ തൻറെ സ്വിമ്മിങ്ങ് പൂൾ സെൽഫികൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ‘ഐ മീ മൈസെൽഫ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് രഞ്ജിനി ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം തിളങ്ങിയിരുന്നു പിന്നീട് യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ രഞ്ജിനി വീണ്ടും പിടിച്ചു വാങ്ങുകയാണ്. അടുത്തിടെയാണ് തൻറെ ആൺസുഹൃത്തിനെ പറ്റി രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. രഞ്ജിനിയുടെ പിറന്നാൾ ദിനത്തിലും ശരത്ത് ഒപ്പമുണ്ടായിരുന്നു. അമ്മയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും ഒപ്പമായിരുന്നു രഞ്ജിനിയുടെ പിറന്നാൾ ആഘോഷം. രഞ്ജിനി ശരത്തിനൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…