പ്രശസ്ത തിരക്കഥാകൃത്തും അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ സച്ചിയുടെ വേർപാട് വേദനാജനകമായിരുന്നു. സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇപ്പോൾ സച്ചിക്കൊപ്പമുള്ളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എന്റെ പാതി പോയി എന്ന് രഞ്ജിത്ത് കുറിച്ചിരിക്കുകയാണ്. സിനിമയെക്കാൾ ഉപരി സച്ചി തനിക്ക് സഹോദരതുല്യൻ ആയിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. സച്ചിയുടെ അവസാനനാളുകളിൽ എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്ന് ചെയ്തത് രഞ്ജിത്ത് ആയിരുന്നു.
തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അൻപത് വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ അഡ്‌മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സർജറികൾ ആവശ്യമായിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായിയെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്. ജൂൺ 19ന് വൈകിട്ട് 3.30നു രവിപുരം ശ്മശാനത്തിൽ സച്ചിയുടെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…