Categories: MalayalamNews

പുഷ്‌പ രണ്ടാം ഭാഗത്തിന് പ്രതിഫലം കുത്തനെ കൂട്ടി രശ്മികാ മന്ദാന; നടി ചോദിച്ചത് ഇത്ര..!

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ ഓടിടി റിലീസ് നടന്നിട്ടും തീയറ്ററുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ രണ്ടാം ഭാഗത്തിന് അല്ലു അർജുൻ തന്റെ പ്രതിഫലം കൂട്ടിയിരുന്നു. ഇപ്പോഴിതാ നായിക രശ്മികയും തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്.

സുകുമാർ സംവിധാനം നിർവഹിച്ച ചിത്രം പക്കാ എന്റർടൈനറാണ്. പ്രേക്ഷകർ വീണ്ടും വീണ്ടും തീയറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം കണ്ടാണ് അഭിനേതാക്കൾ പ്രതിഫലം കൂട്ടി ചോദിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിന് 2 കോടി പ്രതിഫലം വാങ്ങിച്ച രശ്‌മിക ഇപ്പോൾ അൻപത് ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് തന്റെ പ്രതിഫലം 3 കോടിയാക്കുവാനാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. അണിയറപ്രവർത്തകർ സന്തോഷത്തോടെ അത് അംഗീകരിച്ചുവെന്നാണ് അറിയുവാൻ കഴിഞ്ഞത്.

30 – 32 കോടി ആദ്യഭാഗത്തിന് വാങ്ങിച്ച അല്ലു അർജുൻ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം പുഷ്‌പ: ദി റൂൾ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഈ വർഷം ഡിസംബർ 16ന് ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago