ജാനകിയും നവീനും അവതരിപ്പിച്ച് റാസ്പുടിന്‍ ഡാന്‍സ് ആണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ‘കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍’ എന്ന പേരില്‍ രസകരമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുഴുക്കുടിയന്റെ രീതിയിലാണ് ചുവടുവയ്ക്കുന്നതെങ്കിലും ഇയാള്‍ മദ്യപിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ‘bboyzan’ എന്നാണ് ഈ കലാകാരന്റെ ഇന്‍സ്റ്റഗ്രാം ഐഡി. ഇതിനു മുന്‍പും നിരവധി വൈറല്‍ ഡാന്‍സ് വിഡിയോകളുടെ ‘കുടിയന്‍ പതിപ്പ്’ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൊറിയോഗ്രാഫര്‍ കൂടിയാണ്.
വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ കാഴ്ചയില്‍ മദ്യപാനി എന്നു തോന്നിക്കുന്നുമുണ്ട്. ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകള്‍ അതേ രീതിയില്‍ കൂളായി അനുകരിക്കുകയാണ് ഈ വ്യക്തി. ടൈമിങ് തെറ്റാതെ കൃത്യമായി ചുവടുകള്‍ വയ്ക്കുന്നു. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിന്‍ തുമ്പ് കയ്യില്‍ പിടിച്ചുമൊക്കെ ഏറെ ആസ്വദിച്ചാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ്.
ചുരുങ്ങിയ സമയം കൊണ്ടാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. റാസ്പുടിന്‍ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷകപക്ഷം. ‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ എന്ന പേരില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്തു. ഇതുവരെയുള്ള എല്ലാ റാസ്പുടിന്‍ ഡാന്‍സ് പതിപ്പുകളെയും കടത്തിവെട്ടുന്നതാണ് ഈ പ്രകടനം എന്ന് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നു. നവീനിന്റെയും ജാനകിയുടെയും ഡാന്‍സ് വിഡിയോയ്‌ക്കൊപ്പം ഈ പുത്തന്‍ റാസ്പുടിന്‍ പതിപ്പു കൂടി ചേര്‍ത്തുള്ള വിഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…