ആവേശം വാനോളമെത്തിച്ച് മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവം സിനിമയിലെ ‘രതിപുഷ്പം പൂക്കുന്ന യാമം’ എന്ന ഗാനമെത്തി. കഴിഞ്ഞദിവസമാണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഈ ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്.
മാർച്ച് മൂന്നിന് ഭീഷ്മ പർവം തിയറ്ററുകളിൽ റിലീസ് ചെയ്യും. ബിഗ് ബി എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് അമൽ നീരദും മമ്മൂട്ടിയും ഒരുമിച്ചത്. നീണ്ട പതിനാലു വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അമൽ നീരദും നവാഗതനായ ദേവദത്ത് ഷാജിയും ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രയിലറും ഗാനങ്ങളും എല്ലാം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണ് കഴിഞ്ഞദിവസം റിലീസ് ചെയ്ത രതിപുഷ്പം.
ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം യുവനടനും മോഡലുമായ റംസാൻ ആണ് ഈ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, സുദേവ് നായർ, ഹരിഷ് ഉത്തമൻ, അബു സലിം, നദിയ മൊയ്തു, ലെന, മാല പാർവതി, കെ പി എ സി ലളിത, അനഘ, വീണ നന്ദകുമാർ, ശ്രിന്ദ, ദിലീഷ് പോത്തൻ എന്നു തുടങ്ങി ഒരു വലിയ താരനിരയാണ് മമ്മൂട്ടിക്ക് ഒപ്പം ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ക്യാമറ. എഡിറ്റിംഗ് – വിവേക് ഹർഷൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…