തിയറ്ററുകളിൽ നിറഞ്ഞ കൈയടികൾ നേടി ജൈത്രയാത്ര തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. അമൽ നീരദിന് ഒപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രത്തിലെ ചില ഗാനങ്ങൾ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ വൈറൽ ആയിരുന്നു. ഭീഷ്മപർവത്തിലെ ഏറെ വൈറലായ ഗാനം ‘രതിപുഷ്പം’ ത്തിന്റെ വീഡിയോ ആണ് ഇപ്പോൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. 123 മ്യൂസിക്സിന്റെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ സോംഗ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 12 മണിക്കൂർ മാത്രം കഴിയുമ്പോഴേക്കും ഒരു മില്യണിന് അടുത്ത് ആളുകളാണ് വീഡിയോ സോംഗ് കണ്ടിരിക്കുന്നത്. യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ ഗാനം ഇപ്പോൾ.
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി ഉണ്ണി മേനോൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റംസാൻ ഈ ഗാനരംഗത്തിൽ ആടി തിമിർത്തപ്പോൾ പ്രകടനം കൊണ്ട് ഷൈൻ ടോം ചാക്കോ ആറാടിയിരിക്കുകയാണ്. നൃത്തരംഗങ്ങൾ കൊണ്ട് റംസാൻ ഈ ഗാനരംഗത്ത് തകർത്തപ്പോൾ നോട്ടം കൊണ്ടും ഭാവം കൊണ്ടുമാണ് ഷൈൻ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. ‘ഈ ഗാനം തിയേറ്ററിൽ കേട്ടപ്പോൾ വേറെ ഫീൽ ആയിരുന്നു’, ‘കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തില്‍ ഇത്രയും മനോഹരമായ പാട്ടുകളും ഡാൻസ് കോറിയോഗ്രഫിയും ഒന്നിച്ച് വന്ന സിനിമ ഭീഷ്മ പര്‍വ്വം മാത്രമായിരിക്കും’ അങ്ങനെ പോകുന്നു കമന്റുകൾ.
ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, സുദേവ് നായർ, ഹരിഷ് ഉത്തമൻ, അബു സലിം, നദിയ മൊയ്തു, ലെന, മാല പാർവതി, കെ പി എ സി ലളിത, അനഘ, വീണ നന്ദകുമാർ, ശ്രിന്ദ, ദിലീഷ് പോത്തൻ എന്നു തുടങ്ങി ഒരു വലിയ താരനിരയാണ് മമ്മൂട്ടിക്ക് ഒപ്പം ഈ ചിത്രത്തിൽ അണിനിരന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ക്യാമറ. എഡിറ്റിംഗ് – വിവേക് ഹർഷൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…