Categories: Malayalam

ജെല്ലികെട്ടിന് അഭിനന്ദനപെരുമഴയുമായി അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ളവർ;വീണ്ടും വിസ്മയിപ്പിക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു

ഓരോ ചിത്രം കഴിയുംതോറും തിളക്കം ഏറി വരുന്ന ഒരു പേരാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. അദ്ദേഹമിപ്പോൾ പുതിയ ചിത്രമായ ജെല്ലിക്കെട്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പെ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ വേർഷൻ കണ്ടു അതിഗംഭീരം അഭിപ്രായമാണ് പ്രേക്ഷകർക്ക് ഉള്ളത്. താരങ്ങളും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.അടുത്തിടെ ജെല്ലിക്കെട്ടിന്റെ അത്തരം വേർഷൻ കണ്ട ഇന്ദ്രജിത് സുകുമാരൻ അതി ഗംഭീര റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്.

ഇപ്പോളിതാ സംവിധായകയും നടിയുമായ ഗീതു മോഹൻദാസും, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ചിരിക്കുകയാണ്. ഗീതുവിന്റെ കുറിപ്പിൽ ഇതൊരു മാജിക് ആണെന്നാണ് പറയുന്നത്. ചിത്രത്തിൽ നായകനാവുന്നത് ആന്റണി വർഗീസ് ആണ്. തോമസ് പണിക്കർ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എസ് ഹരീഷും ആർ ജയകുമാറുമാണ്. ഗിരീഷ് ഗംഗാധരൻ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും പ്രശാന്ത് പിള്ള സംഗീതവും കൈകാര്യം ചെയ്യുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago