മലയാളത്തിലെ നിരവധി സിനിമകളിലും സീരിയലുകളിലും തന്റേതായ അഭിനയമികവ് പുലർത്തിയ സ്വാസികയെ ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയം. അടുത്തിടെ താരത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം തന്നെയായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചതും. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാല്‍ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാന്‍ നേരത്തെ ജീന്‍സും ഷോര്‍ട്സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സ്വാസിക പറയുന്നു. സിനിമയില്‍ ആയാലും സീരിയലിലായാലും സ്വാസിക കൂടുതല്‍ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.
കുറച്ച് നാളുകള്‍ക്ക് മുമ്പ്, താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് സ്വാസിക പറഞ്ഞിരുന്നു. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. പത്തുവര്‍ഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വാസിക പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…