Categories: Celebrities

കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകണ്ട എന്ന് എനിക്ക് തോന്നി, ചക്കപ്പഴത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി അര്‍ജുന്‍

താരപുത്രി സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ താരങ്ങളില്‍ ഒരാളാണ്. ഡബ്‌സ്മാഷ്, ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് താരപുത്രി എല്ലാവരുടെയും പ്രിയങ്കരിയായത്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യയുടെ മിക്ക കോമഡി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അര്‍ജുന്‍ സോമശേഖറുമായുളള വിവാഹത്തിന് പിന്നാലെയാണ് അടുത്തിടെ സൗഭാഗ്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെയാണ് അർജുൻ ഫ്ളവേഴ്സിലെ ചക്കപ്പഴത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്,

സൗഭാഗ്യ തന്നെ ആയിരുന്നു ഈ വാർത്ത പുറത്ത് വിട്ടത്, ചക്കപ്പഴത്തിൽ എത്തിയ അർജുനെ പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു, വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. എന്നാൽ കഴിഞ്ഞ ദിവസം താൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്നതായി അർജുൻ പറഞ്ഞിരുന്നു, എന്നാൽ അതിനുള്ള കാരണം അർജുൻ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ താൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. അര്‍ജുന്റെ വാക്കുകള്‍, -”സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച്‌ അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.

200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ഡാന്‍സ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാന്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നില്‍ക്കും. ഇനി സമയത്തിനനുസരിച്ച്‌ നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയത്തില്‍ വീണ്ടും നോക്കാം”. എന്നാണ് അർജുൻ പറഞ്ഞത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago