Categories: GalleryPhotoshoot

ഗ്ലാമറസ് ലുക്കിൽ നടി റെബ മോണിക്ക ജോൺ; ഫോട്ടോഷൂട്ട്

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പ്രൊഗ്രാമിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക. പിന്നീട് സിനിമാ ലോകത്തേക്ക് പ്രവേശിച്ച റെബയെ തേടി ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. നീരജ് മാധവ് നായകനായി എത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയമായിരുന്നു റെബയുടെ നായികയായിട്ടുള്ള ആദ്യ മുഴുനീള ചിത്രം. പിന്നീട് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ഈ യുവ താരത്തിന് സാധിച്ചു.

ഇളയദളപതി വിജയ് നായകനായി എത്തിയ ബിഗിലിൽ അതീവ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് റെബയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് തന്നെയാണ്. ഏറ്റവും ഒടുവിൽ ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിലാണ് റെബ അഭിനയിച്ചത്. ജറുഗണ്ടി എന്ന ചിത്രത്തിലൂടെയാണ് റെബ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. സകലകല വല്ലഭാ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി.

തമിഴ് ചിത്രങ്ങളായ എഫ് ഐ ആർ, ഒക്ടോബർ 31സ്റ്റ് ലേഡീസ് നൈറ്റ്, കന്നഡ ചിത്രമായ രത്നാൻ പ്രപഞ്ച, മലയാളചിത്രങ്ങളായ രജനി, ആസിഫ് അലി – ജിസ് ജോയ് ചിത്രം എന്നിവയാണ് റെബയുടെ പുതിയ ചിത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ടാണ്. പ്രഷുൺ പ്രശാന്ത് ശ്രീധറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമന്ത ജഗനാണ് മേക്കപ്പ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago