തമിഴിൽ വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിൽ ബിഗിൽ ഗേളായി സിങ്കപ്പെണ്ണായി എത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് റെബ മോണിക്ക ജോൺ, അതിന് ശേഷം റെബ അഭിനയിച്ച മലയാള ചിത്രമാണ് ഫോറൻസിക്.ചിത്രത്തിൽ അഭിനയിച്ചതിൻ്റെ അനുഭവം മറക്കാനാവാത്തതാണ് എന്ന് റെബ പിന്നീട് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ജേക്കപ്പിന്റെ സ്വർഗ്ഗ രാജ്യത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് താരം അഭിനയം തുടങ്ങുന്നത്.
വിജയ് ചിത്രം ബിഗിലിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത താരം വിവാഹിതയാകുന്നു എന്നതാണ്, ദുബായ് സ്വദേശിയായ ജോമോൻ ജോസഫണ് വരൻ, താരത്തിനെ പ്രപ്പോസ് ചെയ്ത കാര്യം ജോമോനാണ് പുറത്ത് വിട്ടത്, താരം സമ്മതം മൂളിയെന്നും ജോമോൻ വ്യക്തമാക്കി. റെബയുടെ പിറന്നാൾ ആഘോഷത്തിനിടക്കാണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും പുറത്ത് വിട്ടു.