Categories: MalayalamNews

ഇനി ഇവർ ദമ്പതികളല്ല..! 17 വർഷത്തെ ലിവിങ് ടുഗെതർ അവസാനിപ്പിച്ച് രഹ്ന ഫാത്തിമയും മനോജ് ശ്രീധറും

സോഷ്യൽ ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. വിവാദങ്ങളിലൂടെയാണ് രഹ്ന എന്നും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളത്. ഇപ്പോഴിതാ മനോജ് ശ്രീധറുമായുള്ള 17 വർഷത്തെ ലിവിങ് ടുഗെദറിന് പരസ്പര ധാരണയോടെ വിരാമം ഇട്ടിരിക്കുകയാണ് ഇരുവരും.

ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാ ഭർത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിർവ്വഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്.

മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തനം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. ഞാൻ മുകളിൽ പറഞ്ഞതു പോലെ ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങൾക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങൾക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ട് വ്യക്തികൾക്ക് ഇടയിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു. പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മന:സ്സിലാക്കുന്നത്. കുടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ല. ഭാര്യ – ഭർത്താവ്, ജീവിത പങ്കാളി ഈ നിർവ്വചനങ്ങളിൽ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയിൽ നിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ടവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ വ്യക്തിപരമായി പുനർ നിർവചിക്കുകയും, വ്യക്തിപരമായി പുനർ നിർമ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസ്സിച്ച് നിർവ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങൾ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേർപിരിയുകയും ചെയ്യുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago