ആറ്റിങ്ങൽകാരുടെ പുതിയ ചിത്രമായ അഞ്ജലിയിൽ ബിഗ് ബോസ് താരം രജിത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്നു. അഞ്ജലി പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം. മെയ് ആദ്യവാരം ആയിരിക്കും അഞ്ജലിയുടെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യയിലും അമേരിക്കയിലും ആയി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ രജിത് കുമാറിനൊപ്പം ബിഗ് ബോസ് താരമായ പവനും എത്തുന്നുണ്ട്.
ഇവരോടൊപ്പം മലയാളത്തിലെ മുൻനിര നടീനടന്മാരും വേഷമിടുന്നു. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിത് കുമാർ ഒരു വ്യത്യസ്തമാർന്ന വേഷമാണ് അവതരിപ്പിക്കുന്നത്. ഇതിനോടകം രണ്ട് ചിത്രങ്ങളാണ് അഞ്ജലി പ്രൊഡക്ഷൻ നിർമിച്ചിരിക്കുന്നത്. അതിൽ ഒന്നായ താമര അടുത്തമാസം റിലീസിങ്ങിന് എത്തുകയാണ്.
ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഏഴു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് ഇതിനോടകം 13 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ നിരവധി വിലക്കുകളായിരുന്നു സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം വിലക്കിയിരുന്ന ഈ സാഹചര്യത്തിലായിരുന്നു രജിത് കുമാറിനെ സ്വീകരിക്കുവാൻ നിരവധി ആളുകൾ എയർപോർട്ടിൽ എത്തിയത്. 34 പ്രതികളെക്കൂടി തിരിച്ചറിഞ്ഞതായും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആദ്യം രണ്ടുപേരെയും പിന്നീട് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. രജിത് കുമാർ അടക്കം 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…