മലയാളിസ്ത്രീ മനസ്സുകളിൽ ഇടം പിടിച്ച പരസ്‌പരം സീരിയലിലെ കഥാപാത്രം കൊണ്ട് പ്രശസ്തിയാർജ്ജിച്ച രേഖ രതീഷ് തന്റെ തിരക്കേറിയ സീരിയൽ ജീവിതത്തിൽ സന്തോഷവതിയാണ്. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രകൾ ഈ നടിക്ക് ഒരു മടുപ്പുമുളവാക്കുന്നില്ല. ഈ തിരക്കിനിടയിലും തന്റേതായ കുറച്ചു സമയം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനായി അവർ നീക്കി വെച്ചു.
രേഖയുടെ വാക്കുകളിലൂടെ..
“എന്റെ അറിവിൽ മലയാളം സീരിയൽ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുവാൻ പുതുമുഖങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കഴിവുണ്ടോ? അംഗീകരിക്കപ്പെട്ടിരിക്കും. പുതിയ സീരിയലുകൾക്ക് വേണ്ടി ഞാൻ പുതുമുഖങ്ങളെ ഓഡിഷൻ നടത്താറുണ്ട്. പലപ്പോഴും ചിലരുടെ കഴിവുകൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ, അവർ കാരണം എന്റെ ജോലി തന്നെ പോകുമോയെന്നും പേടിയുണ്ട്..!”
ഏറെ വിവാദപരമായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നടി തുറന്നു പറഞ്ഞു. “അതിനെ കുറിച്ച് സിനിമയിലൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇതേവരെ അങ്ങനെ ഒരു സമ്പ്രദായം സീരിയൽ രംഗത്ത് ഉള്ളതായി കേട്ടിട്ടില്ല. കഥാപാത്രത്തിന് വേണ്ടി ‘അഡ്‌ജസ്‌റ്റ്മെന്റുകൾ’ നടത്തേണ്ട കാര്യം ഇവിടെയില്ല. അത്തരം ഷോർട്ട് കട്ടുകൾ സീരിയൽ രംഗത്തില്ല.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…