മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ്. പരസ്പരം എന്ന ജനപ്രിയ പരമ്പരയിലൂടെ മിനിസ്‌ക്രീനിലെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരമടക്കം രേഖയ്ക്കു ലഭിച്ചു. പരസ്പരത്തില്‍ കാര്‍ക്കശ്യക്കാരിയായ അമ്മായിയമ്മയുടെ വേഷമാണ് രേഖ അവതരിപ്പിച്ചത്.
ഇപ്പോള്‍ ഏഷ്യാനെറ്റിലെ പുതിയ കുടുംബ പരമ്പരയായ സസ്‌നേഹത്തിലാണ് രേഖ അഭിനയിക്കുന്നത്. പരസ്പരത്തില്‍ നിന്ന് നേര്‍ വിപരീതമായി മക്കളുടെ അവഗണന സഹിച്ച് സ്വന്തം വീട്ടില്‍ അന്യയായി കഴിയുന്ന കഥാപാത്രമായാണ് രേഖ എത്തുന്നത്. സസ്നേഹത്തിലെ ഇന്ദിരാമ്മയെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് പുതിയ റേറ്റിങ് ചാര്‍ട്ട് തെളിയിക്കുന്നത്. സസ്‌നേഹത്തിലെ അറുപതുകാരിയുടെ വേഷത്തെ കുറിച്ചും അതിലേക്കെത്തിയതിനെ കുറിച്ചും പറയുകയാണ് രേഖ.
അടുത്ത സുഹൃത്ത് കൂടിയായ, പരമ്പരയുടെ നിര്‍മ്മാതാവ് ഡോ. ഷാജുവാണ് തന്നെ സസ്‌നേഹത്തിലേക്ക് ക്ഷണിച്ചത്. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും രേഖ പറഞ്ഞു. എന്നാല്‍ കഥാപാത്രത്തിനായുള്ള മേക്ക് ഓവര്‍ അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു.
”ഒരു ഫിറ്റ്നെസ് പ്രേമി ആയതിനാല്‍, എന്റെ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതു കൊണ്ടു തന്നെ, 38 വയസ്സുള്ള എന്നെ 60 വയസുകാരിയാക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് നരച്ച മുടിയായിരുന്നു, എന്റെ കഥാപാത്രം അത് ആവശ്യപ്പെടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ആ മാറ്റത്തിനൊപ്പം പോകാന്‍ തീരുമാനിച്ചു. ആളുകള്‍ എന്നെ കളര്‍ഫുള്‍ സാരിയിലാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇന്ദിര സെറ്റും മുണ്ടും ഉടുത്ത ഒരു സാധാരണ സ്ത്രീയാണ്. ഇന്ദിരയ്ക്കായി ഞങ്ങള്‍ ചെയ്ത ഒരേയൊരു മേക്കപ്പ് എന്റെ പ്രായം കാണിക്കാന്‍ മുഖത്ത് കുറച്ച് ചുളിവുകള്‍ ചേര്‍ക്കുന്നു എന്നതാണ്”- രേഖ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…