നടൻ ശ്രീനിവാസൻ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങൾ മൂലം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുവായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്ന അദ്ദേഹം ഇപ്പോൾ പതിയെ പൂർവ്വാവസ്ഥയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നുവെന്ന സന്തോഷ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും എല്ലാമായ മകൻ വിനീത് ശ്രീനിവാസൻ. കുറുക്കൻ എന്ന വിനീത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ തിരികെ എത്തുന്നത്. ഒരു അഭിമുഖത്തിലാണ് വിനീത് ഈ കാര്യം വെളിപ്പെടുത്തിയത്.
വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുക്കനിലൂടെ അച്ഛൻ – മകൻ കോംബോ മൂന്നാമത്തെ വട്ടം സ്‌ക്രീനിൽ ഒന്നിക്കുകയാണ്. മകന്റെ അച്ഛൻ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. വിനീത് സംവിധാനം നിർവഹിച്ച മലർവാടി ആർട്ട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ വെള്ളിത്തിരയിലുള്ള കെമിസ്‌ട്രി ആരാധകർ എപ്പോഴും ഏറ്റെടുത്തിട്ടുണ്ട്.
ജയലാൽ ദിവാകരൻ സംവിധാനം നിർവഹിക്കുന്ന കുറുക്കന് തിരക്കഥ ഒരുക്കുന്നത് മനോജ് രാംസിംഗാണ്. സുരഭി ലക്ഷ്‌മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ വ്യക്തിയാണ് മനോജ് രാംസിംഗ്. ഷൈൻ ടോം ചാക്കോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജീഷ വിജയൻ നായികയായ കീടത്തിലാണ് പ്രേക്ഷകർ അവസാനമായി ശ്രീനിവാസനെ വെള്ളിത്തിരയിൽ കണ്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…