ബോളിവുഡിന്റെ പ്രിയ നടൻ ആമിര്‍ ഖാന് യാദോം കി ബാരാത്ത് എന്ന സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.എന്നാൽ ദിൽ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴ്ടക്കുകയായിരുന്നു.അതിന് ശേഷം നിരവധി ഹിറ്റുകളുടെ ഭാഗമായ താരം ബോളിവുഡില്‍ തന്റേതായ സ്ഥാനമുറപ്പിച്ചു. ശക്തമായ നിലപാടുള്ള താരത്തിന്റെ മിക്ക തീരുമാനങ്ങളും ആരാധകരെ അത്ഭുതംപ്പെടുത്താറുണ്ട് സിനിമയുടെ വിജയത്തിന് മുൻപേ ഒരു രൂപ പോലും പ്രതിഫലമായി വാങ്ങാത്ത ആമിര്‍ ഖാന്, ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.
![Aamir Khan4](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/Aamir-Khan4.jpg?resize=766%2C960&ssl=1)
സിനിമകള്‍ക്ക് മുന്‍കൂറായി പ്രതിഫലം വാങ്ങുന്നത് ഞാന്‍ നിര്‍ത്തി. ഒരു രൂപ പോലും സിനിമകള്‍ക്കായി ഞാന്‍ ഈടാക്കുന്നില്ല. സിനിമ നല്ലതാണെങ്കില്‍ ആദ്യം നിക്ഷേപം തിരിച്ചു പിടിക്കും. സിനിമയ്ക്ക് ചിലവായ തുക വീണ്ടെടുക്കുമ്ബോള്‍ എല്ലാവര്ക്കും പ്രതിഫലം നല്കുന്നു. അതില്‍ നിന്നും ഒരു ശതമാനം ഞാനും സമ്ബാദിക്കുന്നു. സിനിമ വിജയിച്ചില്ലെങ്കില്‍ ഞാന്‍ സമ്ബാദിക്കില്ല. ആര്‍ക്കും നഷ്ടം സംഭവിക്കരുത്. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി ഞാന്‍ ആണെന്ന് തോന്നും’ എന്നാണ് ആമിര്‍ പറയുന്നത്.
![Aamir Khan5](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/Aamir-Khan5-1.jpg?resize=788%2C788&ssl=1)
സിനിമയുടെ പരിപൂർണവിജയത്തിന് മുൻപ് താന്‍ ഒരു രൂപ പോലും വാങ്ങാറില്ലെന്ന കാര്യം ആമിര്‍ തുറന്നു പറഞ്ഞത് 2018ലാണ്. ത്രീ ഇഡിയറ്റ്സ്, പികെ, ദംഗല്‍ തുടങ്ങി റെക്കോര്‍ഡ് ബ്രെക്കിംഗ് സിനിമകള്‍ ചെയ്ത ആമിറിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ഫ്ളോപ്പ് ആയിരുന്നു.താരേ സമീന്‍ പര്, തലാഷ് തുടങ്ങി ചെറിയ ബജറ്റില്‍ എടുത്ത ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. അതിന് ശേഷമാണ് ഇങ്ങനെയൊരു ഒരു തീരുമാനം എടുക്കാന്‍ കാരണമായതെന്ന് താരം പറയുന്നു.