ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ വ്യക്തി ആയിരുന്നു ബ്ലസ്‌ലി. ശക്തനായ മത്സരാർത്ഥി ആയിരുന്ന ബ്ലസ്‌ലി ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ബ്ലസ്‌ലി സിനിമയിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. വരാൻ പോകുന്ന ഒരു വലിയ സിനിന പ്രൊജക്ടിൽ ഒരു പ്രധാനപ്പെട്ട റോളിലേക്കാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നാണ് ബ്ലസ്‌ലി അറിയിച്ചത്. ഒരു പൊതുപരിപാടിയിൽ ബ്ലസ്‌ലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞദിവസം പത്തനാപുരത്ത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. ആ സമയത്ത് സദസിലുള്ളവരുമായി സംസാരിക്കവെയാണ് സിനിമ അഭിനയത്തെക്കുറിച്ച് ബ്ലസ്‌ലി മനസു തുറന്നത്. വരാൻ പോകുന്ന ഒരു വലിയ പ്രൊജക്ടിൽ തനിക്ക് ഒരു പ്രധാനപ്പെട്ട റോൾ ലഭിച്ചിട്ടുണ്ടെന്നാണ് ബ്ലസ്‌ലി അറിയിച്ചത്. ഇത് തന്നെ സംബന്ധിച്ച് ഒരു സ്വപ്നസാഫല്യമാണെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ബ്ലസ്‌ലി വ്യക്തമാക്കി.
ഈ പ്രൊജക്ടിലെ കഥാപാത്രത്തിനു വേണ്ടി താൻ താടിയും മുടിയും നീട്ടി വളർത്താൻ പോകുകയാണെന്നും ഒരു പുതിയ ലുക്കിൽ ആയിരിക്കും പ്രത്യക്ഷപ്പെടുകയെന്നും ബ്ലസ്‌ലി അറിയിച്ചു. താമസിയാതെ തന്നെ ഔദ്യോഗികമായി ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുമെന്നും ബ്ലസ്‌ലി പറഞ്ഞു. സിനിമ ഓഫറുകൾ കൂടാതെ സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ഇപ്പോൾ ബ്ലസ്‌ലിയെ തേടിയെത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…