ശാലീന സുന്ദരിയായെത്തി നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മലയാളി ടെലിവിഷന്‍ പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് രശ്മി സോമന്‍. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന രശ്മി സോമൻ ഇപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സീരിയലുകളിൽ തിളങ്ങിനിന്നിരുന്ന കാലത്തായിരുന്നു രശ്മിയുടെ വിവാഹം നടന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തുകയും പിന്നീട് വിവാഹിതയാവുകയും ചെയ്ത രശ്മിയെ സംബന്ധിച്ച വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനുശേഷം രശ്മി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.
ഇപ്പോൾ നാലു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. അനുരാഗമെന്ന സീരിയലിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്ന രശ്മി ഇത്തവണ അവതരിപ്പിക്കുന്നത് കണ്ണീർ കഥാപാത്രത്തെ അല്ലെന്നും വളരെ ബോൾഡായ ഒരു കഥാപാത്രത്തെ ആണെന്നും പറയുന്നു. തന്റെ തിരിച്ചുവരവിനെക്കുറിച്ച് രശ്മി സോമൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പ്രേക്ഷകരെ കാണുവാനായി താൻ അനുരാഗമെന്ന സീരിയലിലൂടെ എത്തുകയാണ് എന്നും എല്ലാ പ്രായത്തിലുള്ളവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാവുന്ന ഒരു സീരിയലാണ് അനുരാഗമെന്നും താരം പറയുന്നു. പണ്ട് തന്നോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും താരം പറയുന്നുണ്ട്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…