Resool Pookkutty to direct Mohanlal in a Web Series
ദക്ഷിണേന്ത്യയിലെ ആദ്യ വെബ് സിനിമയുമായി റസൂൽ പൂക്കുട്ടി എത്തുന്നു. മോഹൻലാലാണ് നായകനാകുന്നത്. വെബ് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുകയാണ് റസൂൽ പൂക്കുട്ടി.
യുഎസ് കമ്പനിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തി. ഏറെ രസകരമായ സബ്‌ജെക്ടാണ് ഇത്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ഹിന്ദിയിലായിരിക്കും. ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.
45 ദിവസത്തെ ഡേറ്റാണ് തന്റെ ആദ്യ വെബ് സിനിമക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. റസൂൽ പൂക്കുട്ടി നായകനായി അരങ്ങേറുന്ന പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിൽ എത്താനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ നിര്‍മ്മാണം രാജീവ് പനക്കല്‍. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍ തന്നെയാണ്.100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കി ചിത്രം സംവിധാനം ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…