Categories: CelebritiesMalayalam

ശരീര ഭാരം കൂടിയതിന്റെ പേരിൽ പരിഹസിച്ചവർക്ക് കിടിലൻ മേക്കോവറുകൊണ്ട് മറുപടി കൊടുത്ത് രേവതി സുരേഷ്

പ്രമുഖ നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷിന്  ശരീര ഭാരം കൂടിയതിന്റെ പേരിൽ നിരവധി പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അതിന് ഒരു പരിധിയില്ലാരുന്നു.ശരീര ഭാരത്തിന്റെ പേരിലാണ് രേവതിക്ക് ഏറെ പഴി കേൾക്കേണ്ടി വന്നത്. അമ്മ മേനകയെയും അനുജത്തി.അമ്മ മേനകയെയും അനുജത്തി കീർത്തിയെയും താരതമ്യം ചെയ്തുളള ട്രോളുകളും കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ശരീര ഭാരം കുറച്ച് ഇവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേവതി സുരേഷ്. ശരീര ഭാരം കുറച്ചത് എങ്ങനെ എന്നതിനെക്കുറിച്ചും അതിലേക്കുളള തന്റെ യാത്രയെക്കുറിച്ചും താരം വിശദീകരിക്കുന്നുമുണ്ട്.

keerthy Family

എന്റെ ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി ഞാൻ കഷ്ടപ്പെട്ടു. എന്റെ ശരീരഭാരത്തെ അമ്മയോടും സഹോദരിയോടും താരതമ്യപ്പെടുത്തി എന്നെ പലരും പരിഹസിച്ചു. കൗമാരപ്രായത്തിൽ എന്റെ ശരീരത്തിൽ ആത്മവിശ്വാസം തോന്നിയിട്ടില്ല. ഞാൻ ഇങ്ങനെയാണെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അവരെപ്പോലെ കാണാൻ അത്ര ഭംഗിയല്ല. ഞാൻ സാധാരണക്കാരെപ്പോലെ അല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും എനിക്ക് എല്ലായ്പ്പോഴും തോന്നി. പലരും എന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു’.–രേവതി പറയുന്നു.

‘എന്റെ ഭർത്താവ് എന്നെ പ്രൊപ്പോസ് ചെയ്തപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിച്ചു. ഫ്രീയായി ഉപദേശിക്കുന്നതിനും കമന്റുകൾ പാസ് ചെയ്യുന്നതിനും, അവരുടെ ഡയറ്റ് പ്ലാനുകൾ പോലും പറഞ്ഞുതരാനും ആളുകൾക്ക് ഒരു പ്രശ്നവുമില്ല. അപരിചിതർ പോലും ശരീര ഭാരം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാമെന്ന് എന്നോട് പറയാറുണ്ട്. ഒരു സ്ത്രീ എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണെന്ന് എന്നോട് പറഞ്ഞു, അവരുടെ വാക്കുകൾക്ക് ഞാൻ അന്ന് നന്ദി പറഞ്ഞു. എനിക്ക് എന്താണ് പറ്റിയതെന്ന് അവരെന്നോട് ചോദിച്ചു. ഞാൻ എങ്ങനെയാണെന്നതിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷേ എന്റെ ലുക്കിനെക്കുറിച്ച് നിരന്തരം ജഡ്ജ് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.

revathi

എനിക്ക് എന്താണ് കുഴപ്പമെന്ന് ചിന്തിച്ച് മണിക്കൂറുകൾ കണ്ണാടിക്കു മുന്നിൽ ഞാൻ ചെലവിട്ടു. എന്തുകൊണ്ടാണ് എന്നിലെ സൗന്ദര്യത്തെ എനിക്ക് തിരിച്ചറിയാനാവാത്തത്?. ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തു. പക്ഷേ ജോലിയും ഉത്തരവാദിത്തവും മൂലം ഞാൻ തിരക്കിലായി. ഞാൻ സുന്ദരിയാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല.‘പക്ഷേ എന്റെ സഹോദരി എപ്പോഴും ഇത്തരം പരിഹാസങ്ങളിൽനിന്നും എന്നെ സംരക്ഷിച്ചിരുന്നു. അവളെക്കാളും ഞാനാണ് സുന്ദരിയെന്ന് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ടെന്ന് എന്നോട് പറഞ്ഞു. അവളുടെ തമാശ കേട്ട് ഞാനും ചിരിക്കും. താൻ കണ്ടതിൽവച്ച് വളരെ കഴിവുളളതും ശക്തയും സുന്ദരിയുമായ പെൺകുട്ടിയാണ് ഞാനെന്ന് അമ്മ പറയും.

Revathi Suresh

എന്റെ ഭർത്താവും ഇതേ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. എന്നാൽ എനിക്കെന്തോ കുഴപ്പമുണ്ടെന്നു തന്നെ വർഷങ്ങളോളം ഞാൻ വിശ്വസിച്ചു. പക്ഷേ താരാ ആന്റി ഈ ചട്ടക്കൂടിൽനിന്നും എന്നെ പുറത്തേക്ക് കൊണ്ടുവന്നു. എന്റെ യോഗ ഗുരുവായ താര സുദർശൻ എന്നിൽ ആത്മവിശ്വാസമുണ്ടാക്കി. എന്റെ ഉളളിലെ ശക്തി എന്തെന്ന് എനിക്ക് കാണിച്ചു തന്നു, എന്നിലെ നല്ല വശങ്ങൾ ചൂണ്ടിക്കാണിച്ചു, ഞാൻ സുന്ദരിയാണെന്ന് അവസാനം അവർ എന്നെ വിശ്വസിപ്പിച്ചു. അതിന് എനിക്ക് മറ്റാരുടെയും സമ്മതപത്രം വേണ്ട. ആദ്യമായി ഞാൻ 20 ലധികം കിലോ ശരീരഭാരം കുറച്ചതിന്റെ മുഴുവൻ ക്രൈഡിറ്റും എന്റെ യോഗ ആചാര്യയും ഗുരുവുമായ താര സുദർശന് സമർപ്പിക്കുന്നു.’–രേവതി പറഞ്ഞു

 

 

 

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago