ബിനീഷ് കോടിയേരിയെ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കാത്ത സാഹചര്യത്തിൽ സിദ്ദിഖിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് രേവതി ഈ കാര്യം വ്യക്തമാക്കിയത്. രേവതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം,
“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.
വെള്ളിയാഴ്ച ചേർന്ന താര സംഘടനയുടെ യോഗത്തിൽ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ട ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പിരിച്ചു വിടുന്നതിന്റെയും പാർവതി തിരുവോത്തിന്റെ രാജിയെയും പറ്റി സംസാരിക്കാനായിരുന്നു ‘അമ്മ ഭാരവാഹികൾ ഒന്നിച്ച് കൂടിയത്. എന്നാൽ ഇപ്പോൾ ബിനീഷിനെ അമ്മയിൽ നിന്ന് പിരിച്ചു വിടുന്നില്ലെന്നും ഉയർന്നു വരുന്ന വിവാദങ്ങളിൽ താരത്തിന്റെ കൂടി വിശദീകരണം തേടിയതിനു ശേഷം മാത്രമേ ആ കാര്യങ്ങളിൽ വേണ്ട തീരുമാനം എടുക്കു എന്നുമാണ് യോഗത്തിൽ തീരുമാനിച്ചത്. യോഗത്തിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ സിദ്ദിഖ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും അവർ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…