‘ആവേശം കൊള്ളിച്ച വിനയന്റെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍; ചരിത്രദൗത്യത്തിന്റെ ഭാഗമായവര്‍ക്ക് അഭിനന്ദനങ്ങള്‍’: പത്തൊന്‍പതാം നൂറ്റാണ്ട് കണ്ട് മന്ത്രി കെ. രാജന്‍

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിനെ പുകഴ്ത്തി മന്ത്രി പി. രാജന്‍. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ ആളാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെന്നും ചരിത്രകാരന്‍മാര്‍ തമസ്‌കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയനെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേര്‍ത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുള്‍പ്പടെയുള്ളയുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടു. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിനയന്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ. ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ ഏറെ പ്രിയങ്കരനായ വിനയനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചരിത്രകാരൻമാർ അർഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത വീര നായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകൻ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ. സവർണ്ണ മേധാവിത്വത്തിനെതിരെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ് ആ ധീര പോരാളി നടത്തിയത്. ചരിത്രകാരൻമാർ തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ ജനകീയ ചലച്ചിത്രകാരൻ ശ്രീ. വിനയൻ.
കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേർത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുൾപ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയൻ അവതരിപ്പിച്ചിരിക്കുന്നു.
ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ശ്രീ.വിനയൻ്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ. ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ ഏറെ പ്രിയങ്കരനായ വിനയേട്ടനും ഈ ചരിത്രദൗത്യത്തിൻ്റെ ഭാഗമായ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ.

കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേര്‍ത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുള്‍പ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയന്‍ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീ.വിനയന്റെ മാതൃകാപരവും ശ്ലാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ. ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ ഏറെ പ്രിയങ്കരനായ വിനയേട്ടനും
ഈ ചരിത്രദൗത്യത്തിന്റെ ഭാഗമായ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദനങ്ങള്‍.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago