നടി റിമയും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും എന്നും യാത്രകളെ സ്‌നേഹിക്കുന്നവരാണ്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും അവർ പങ്ക് വെക്കാറുണ്ട്. വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷന്‍ കാലത്തെ യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘കോകോ ഡീ മേര്‍’ എന്നാണ് റിമ പങ്കുവച്ച കായയുടെ പേര്. ‘സെക്‌സി’ എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്. ഈ കായയുടെ വില കണ്ടാല്‍ ഞെട്ടുകയും ചെയ്യും. 300 ഡോളര്‍ അഥവാ 22,339.50 രൂപയാണ് ഇതിന്റെ വില.
ലോകത്തെ ഏറ്റവും ഭാരമേറിയ വിത്ത് ഏതിനാണെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് കൊക്കോ ദ് മേർ എന്ന ഇരട്ടത്തെങ്ങ്. ഒരു തേങ്ങക്ക് 15 മുതല്‍ 40 കിലോ ഗ്രാം വരെ ഭാരമുണ്ടാകും. ഇതിന്റെ ഒരു തേങ്ങ സ്വന്തമാക്കാന്‍ റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ നല്‍കിയെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇത്രയധികം വില നല്‍കാന്‍ എന്താണ് ഇതിന്റെ പ്രത്യേകത എന്നു തോന്നുണ്ടാകും. ഭൂമിയിലെ അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ദ് മേർ തേങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യം ഇരട്ടത്തെങ്ങന്നും അറിയപ്പെടുന്നു. ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെയായിട്ടാണ് കാണപ്പെടുന്നത്. കൊക്കോ ദ് മേർ പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇത് പൂവിട്ടാല്‍ തേങ്ങ മൂക്കാന്‍ 6-7 വര്‍ഷമെടുക്കും. നട്ടാല്‍ മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. 5000ത്തോളം വൃക്ഷങ്ങള്‍ മാത്രമാണ് അവിടെയുള്ളത്. ശ്രീലങ്ക, മാലി ദ്വീപ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും അപൂര്‍വ്വമായി ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഈയിനത്തില്‍പ്പെട്ട ഒരേയോരു തെങ്ങ് മാത്രമാണുള്ളത്. ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഇത്. സെഷല്‍സില്‍ നിന്നും 1894 ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്. 1998 ല്‍ ആദ്യമായി ഈ വൃക്ഷം പൂവിട്ടപ്പോള്‍ മാത്രമാണ് ഇത് പെണ്‍മരമാണെന്നറിഞ്ഞത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പൂവിട്ടെങ്കിലും തേങ്ങ പിടിച്ചില്ല. 2013 ല്‍ തായ്ലാന്‍ഡില്‍ നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് രണ്ടു ഇരട്ടത്തേങ്ങകള്‍ ഉണ്ടായി. 2013ല്‍ കായ പിടിച്ച തേങ്ങകള്‍ മൂപ്പെത്തിയത് ഈ വര്‍ഷം മെയ് മാസത്തിലാണ്. തെങ്ങില്‍ നിന്നും പറിച്ച അവ ഉടനെ തന്നെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…