പുതിയ വാഹനം സ്വന്തമാക്കി താരദമ്പതികളായ റിമ കല്ലിങ്കലും ആഷിഖ് അബുവും. ബി എം ഡബ്ല്യൂ 3 സീരിസ് ആണ് സ്വന്തമാക്കിയത്. റിമ കല്ലിങ്കലിന്റെ പേരിലാണ് വാഹനം. കൊച്ചിയിലെ ബി എം ഡബ്ല്യു വിതരണക്കാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ കാർ റിമ സ്വന്തമാക്കിയത്. ത്രീ സീരീസിന്റെ ഉയർന്ന വകഭേദം എം സ്പോർട്സാണ് പുതിയ വാഹനം.
പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കാൻ റിമ കല്ലിങ്കലിന് ഒപ്പം ആഷിഖ് അബുവും എത്തിയിരുന്നു. ഇരുവരും ചേർന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ബി എം ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് 330 ഐ എം സ്പോർട്ട്. എം ബാഡ്ജിങ്ങുള്ള ഇന്റീരിയർ, എം ലെതർ സ്റ്റിയറിങ് വീൽ, എം സ്പെസിഫിക് ഡിസ്പ്ലെയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ 330ഐ എം സ്പോർട്ടിന്റെ പ്രത്യേകതകളാണ്.
വാഹനത്തിന് കരുത്ത് നൽകുന്നത് രണ്ടു ലിറ്റർ പെട്രോൾ എൻജിനാണ്. 258 ബിഎച്ച്പി കരുത്തും 400 എംഎം ടോർക്കും നൽകും ഈ എൻജിൻ. 5.8 സെക്കൻഡ് മാത്രമാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടിവരുന്നത്. മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം. വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 65 ലക്ഷം രൂപയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…