യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് ഭാസ്‌ക്കർ ആണ് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഈ ചിത്രത്തിന് നേരെ സദാചാര വാദികളുടെ ആക്രമണം ഏറെ നടന്നിരുന്നു. അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇന്നലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അനശ്വര രാജൻ.
“നിങ്ങൾ ഞാൻ ചെയ്യുന്ന കാര്യമോർത്ത് ആശങ്കപ്പെടേണ്ട. നിങ്ങൾ ഇങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അസ്വസ്ഥരാകുന്നു എന്നോർത്ത് ആശങ്ക പെടു” അനശ്വര രാജൻ കുറിച്ചു. അതോടൊപ്പം ഗ്ലാമറസ്സ് വേഷത്തിലുള്ള മറ്റ് രണ്ട് ചിത്രങ്ങൾ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിൻ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ നടിയും നിർമാതാവുമായ റീമ കല്ലിങ്കൽ താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് . സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “അത്ഭുതം !! സ്ത്രീകൾക്ക് കാലുകൾ ഉണ്ട് ” എന്ന് പരിഹാസ രൂപേണ സദാചാര വാദികൾക്ക് മറുപടി കൊടുക്കുകയാണ് റീമ കല്ലിങ്കൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…