വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ദുഃഖത്തിന്റെ അഞ്ചു ഘട്ടങ്ങൾ എന്ന ചിത്രങ്ങളുമായാണ് റിമ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റിമ കല്ലിങ്കൽ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തവണ ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ എന്ന ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. ‘വൈൽഡ് ജസ്റ്റീസ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആകെ ഒമ്പത് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. എല്ലാ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റിലാണ്.
‘ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞുതുടങ്ങുന്ന ഫോട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ, വ്യത്യസ്ത കാപ്ഷനുകളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ‘നിരസിക്കൽ’, ‘ദേഷ്യം’, ‘വിലപേശൽ’, ‘വിഷാദം’, ‘അംഗീകരിക്കൽ’ എന്നിങ്ങനെ അഞ്ച് ഭാവങ്ങളും ഒടുവിൽ ‘പ്രതികാരവും’ ചേർത്തുള്ളതാണ് ഫോട്ടോസീരീസ്. ഫോട്ടോ സീരീസിന് പോസിറ്റീവും നെഗറ്റീവും ആയ നിരവധി കമന്റുകളാണ് ലഭിച്ചിട്ടുള്ളത്. ഫോട്ടോസീരീസിൽ സിഗരറ്റ് വലിക്കുന്ന ചില ചിത്രങ്ങളുമുണ്ട്. ഇത് പുതിയ തലമുറയെ വഴി തെറ്റിക്കുമെന്നും തെറ്റായ സന്ദേശമാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നൽകുന്നതെന്നുമാണ് ഒരു വിഭാഗം ആളുകൾ കമന്റ് ആയി രേഖപ്പെടുത്തിയത്. അതേസമയം, തങ്ങൾ പുകവലിയെ അംഗീകരിക്കുന്നില്ലെന്നും ഇതൊരു സ്റ്റെലൈസ്ഡ് കാരക്ടർ ബേസ്ഡ് ഫോട്ടോഷൂട്ട് ആണെന്നും ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന കാപ്ഷനൊപ്പം റിമ കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൂർണി ഇന്ദ്രജിത്ത്, നിരഞ്ജന അനൂപ്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ തുടങ്ങി നിരവധി താരങ്ങൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ റിമ പിന്നീട് യുവനായികമാർക്കിടയിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ നർത്തകി, നിർമാതാവ് എന്നീ മേഖലകളിലും റിമ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞു. റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘സന്തോഷത്തിന്റ’ ഒന്നാം രഹസ്യമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…