സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട ഹാസ്യ നടന്മാരില് പ്രധാനിയാണ് ജഗദീഷ്. നായകനായും വില്ലനായും ഹാസ്യ കഥാപാത്രവുമായിയെല്ലാം മലയാളസിനിമാലോകത്ത് മിന്നി തിളങ്ങിയ താരമാണ് ജഗദീഷ്.അതെ പോലെ തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച താരം ടെലിവിഷൻ രംഗത്തും വളരെ സജീവമാണ്. അതെ പോലെ തന്നെ ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാറിലും വിധി കര്‍ത്താവിന്റെ റോളിലെത്തിയാണ് ജഗദീഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇപ്പോളിതാ ജഗദീഷ് റിമി ടോമിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ചുള്ള ചോദ്യത്തിനാണ് റിമിയുടെ പേര് പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്. ഹ്യൂമറിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്ന ആളാണ് റിമി ടോമി. തന്നെ തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണെന്ന് ഉള്ളതാണ് പ്ലസ് പോയിന്റ്. തമാശ ഉണ്ടാക്കുന്നവര്‍ക്ക് പോലും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അവര്‍ക്ക് ഉള്ളതെന്നും ജഗദീഷ് പറയുന്നു. തന്നെക്കാള്‍ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംബോധന ചെയ്യുന്ന ശീലവും റിമി ടോമിയിലുണ്ട്. ഇതൊക്കെ അവരുടെ നല്ല വശങ്ങളില് ഒന്നാണ്. അതൊക്കെ രസമായിട്ടാണ് താന്‍ മനസിലാക്കിയതെന്നും ജഗദീഷ് പറയുന്നു.
വോഡാഫോണ്‍ കോമഡിയിൽ ജഗദീഷിനൊപ്പം റിമി ടോമി വിധി കര്ത്താക്കളില് ഒരാളായിരുന്നു .റിമി ആ വേദിയിൽ ഡാന്‍സും പാട്ടും കോമഡിയുമൊക്കെയായി തിളങ്ങി നിന്നു.കോവിഡിനെ തുടർന്ന് വീട്ടിലായി പോയെങ്കിലും ടെലിവിഷന്‍ മേഖലയിലേക്ക് റിമി തിരിച്ച് വരുകയായിരുന്നു. അതിനിടയിൽ യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ താരത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.